{"title":"Thrillers","description":null,"products":[{"product_id":"ouija-board","title":"Ouija Board (ഓജോ ബോർഡ്) by Akhil P Dharmajan – Malayalam Thriller Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eFrom the author of Ram c\/o Anandhi പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240785714,"sku":"AB0065","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/ouija-board.png?v=1786361524"},{"product_id":"friday-forensic-club","title":"Friday Forensic Club (ഫ്രൈഡേ ഫോറൻസിക് ക്ലബ്) by Rajad R – Mystery Crime Thriller Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240818482,"sku":"AB0064","price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Friday.png?v=1786361525"},{"product_id":"detective-prabhakaran","title":"Detective Prabhakaran (ഡിറ്റക്ടീവ് പ്രഭാകരൻ) by G. R. Indugopan – Malayalam Crime Thriller Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്ട്ടും ചുണ്ടില് എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില് സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്. കാണുന്നതും കേള്ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല് ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്ത്തുന്ന, പ്രഭാകരന് നായകനാകുന്ന മൂന്നു സമാഹാരങ്ങള് ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241441074,"sku":"AB00036","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Detective-Prabhakaran.png?v=1786361540"},{"product_id":"rathri-12-nu-shesham","title":"Rathri 12-Nu Shesham (രാത്രി പന്ത്രണ്ടിന് ശേഷം) by Akhil P Dharmajan – Malayalam Thriller Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eരാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242391346,"sku":"AB0015","price":380.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Rathri-12-Nu-Shesham_8c0be1ee-b5a0-4c13-a08c-95aa4aaa92ce.jpg?v=1786361559"}],"url":"https:\/\/www.alaitales.com\/collections\/thrillers\/ouija-board-malayalam-book.oembed","provider":"Alai And Tales","version":"1.0","type":"link"}