{"title":"Novel","description":null,"products":[{"product_id":"batman-arkham-asylum-new-edition-by-grant-morrison-bestselling-dc-graphic-novel","title":"Batman: Arkham Asylum New Edition by Grant Morrison – Bestselling DC Graphic Novel","description":"\u003cp\u003e\u003cstrong\u003eGrant Morrison and Dave McKean's all-time classic Batman story is now available in a portable, 5.5\" x 8.5\" format!\u003c\/strong\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eWritten by legendary comics creator Grant Morrison and beautifully drawn by artist Dave McKean, \u003c\/span\u003e\u003cem\u003eBatman: Arkham Asylum\u003c\/em\u003e\u003cspan\u003e stands as one of the most perennially revered Batman comics of all time. Now, this celebrated graphic novel is more accessible than ever before, in a casual reader-friendly Compact Comics Edition!\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eIn 1920, following the death of his disturbed mother, brilliant psychologist Amadeus Arkham began the conversion of his ancestral home into a hospital for the treatment of the mentally ill.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eMore than half a century later, the Arkham Asylum for the Criminally Insane is a place of dismal corridors and oppressive shadows—a dark riddle in stone and timber, best left unsolved.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eWithin its claustrophobic walls, the demented and deformed enemies of the Batman brood in padded cells and unlit cellars, dreaming of a day when they might rise up and overthrow the world of reason.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eThat day has finally come.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eIt is April 1st, and the lunatics have taken over the asylum. Led by the Joker, Arkham’s inmates issue a terrible ultimatum to the man responsible for their imprisonment.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eThe Batman must descend into this heart of darkness, confront his greatest foes, and face the truth of his own divided identity — or condemn himself to share their fate.\u003c\/span\u003e\u003c\/p\u003e","brand":"DC Comics","offers":[{"title":"Default Title","offer_id":51556239966514,"sku":"AB0089","price":1599.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/BatmanArkhamAsylum.png?v=1786361503"},{"product_id":"aathreyakam-ആത്രേയകം-rajasree-r-malayalam-novel-bestselling-book-online","title":"AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online","description":"\u003cp\u003e\u003cspan\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,\u003c\/span\u003e\u003cbr\u003e\u003cspan\u003eക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും\u003c\/span\u003e\u003cbr\u003e\u003cspan\u003eഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്\u003c\/span\u003e\u003cbr\u003e\u003cspan\u003eഅഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.\u003c\/span\u003e\u003cbr\u003e\u003cspan\u003eപൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും\u003c\/span\u003e\u003cbr\u003e\u003cspan\u003eപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ\u003c\/span\u003e\u003cbr\u003e\u003cspan\u003eആ അത്യപൂര്വ്വ കഥാപാത്രത്തെ മുന്നിര്ത്തി,\u003c\/span\u003e\u003cbr\u003e\u003cspan\u003eധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്\u003c\/span\u003e\u003cbr\u003e\u003cspan\u003eപകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും\u003c\/span\u003e\u003cbr\u003e\u003cspan\u003eകീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഉള്ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്ത്ഥത്തെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഅട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള് തമ്മിലും\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപൊരുളന്വേഷിക്കുകയും ചെയ്യുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":51556240032050,"sku":"AB0087","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Atheyekam.png?v=1786361506"},{"product_id":"mariya-verum-mariaമരിയ-വെറും-മരിയ","title":"Mariya Verum Maria Malayalam Novel by Sandhya Mary – Bestselling Book","description":"\u003cp\u003eമരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”\u003cbr\u003eസംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…\u003c\/p\u003e\n\u003cp\u003eഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്മല് അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം.\u003c\/p\u003e\n\u003cp\u003eസാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":51556240097586,"sku":"AB0085","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/MariaverumMaria.png?v=1786361506"},{"product_id":"maranavamsamമരണവംശം","title":"മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar","description":"\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി\u003c\/span\u003e\u003cbr\u003e\u003cspan\u003eകുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.\u003c\/span\u003e\u003cbr\u003e\u003cspan\u003eരക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്\u003c\/span\u003e\u003cbr\u003e\u003cspan\u003eഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eസദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും\u003c\/span\u003e\u003cbr\u003e\u003cspan\u003eജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഎഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/span\u003e\u003cbr\u003e\u003cspan\u003eപി.വി. ഷാജികുമാറിന്റെ ആദ്യ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":51556240130354,"sku":"AB0084","price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Maranavamsham1.png?v=1786361507"},{"product_id":"vaadaka-udumbukal","title":"Buy VAADAKA UDUMBUKAL (വാടക ഉടുമ്പുകൾ) by Musafar Ahammed V | Malayalam Fiction Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240228658,"sku":"AB0081","price":210.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/VAADAKAUDUMBUKAL.png?v=1786361510"},{"product_id":"mishelinte-katha","title":"MISHELINTE KATHA Malayalam Novel | Author Ciciliamma Perumpanani | Best Price Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eആരും മാതൃകയാക്കാൻ കൊതിക്കുന്ന മിഷേൽ എന്ന സൽസ്വഭാവിനിയായ പെൺകുട്ടിയാണ് ഇതിലെ കഥാനായിക.തന്റെ കുടുംബത്തിന്റെ പ്രതാപെെശ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നുപോലെ സ്ഥിരചിത്തയായിനിന്നുകൊണ്ട് അവൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സന്തോഷം നൽകി. ചതിയും വഞ്ചനയും മൂലം രണ്ടുകുടുംബങ്ങൾക്കുണ്ടാകുന്ന കഷ്ടതകളും അതേത്തുടർന്നുണ്ടാകുന്ന പതനങ്ങളും ഉത്ഥാനങ്ങളും എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്നതാണ്. വായിച്ചുപോകാവുന്നതും പരിണാമഗുപ്തിയുള്ളതുമായ ബാലസാഹിത്യകൃതി. ബാലഭാവനകളെ ഉത്തേജിപ്പിക്കാനും നന്മയുടെ ലോകത്തേക്ക് അവരെ കെെപിടിച്ചുയർത്താനും പര്യാപ്തമാണ് ഈ പുസ്തകം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240261426,"sku":"AB0080","price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/MISHELINTEKATHA.png?v=1786361511"},{"product_id":"dead","title":"DEAD (ഡെഡ്) Novel by Christian Kracht – Order Malayalam Book Online","description":"\u003cp\u003e\u003cspan\u003eബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ \"ഡൈ ടോട്ടൻ\" എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, DCചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240326962,"sku":"AB0078","price":210.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/dead.png?v=1786361513"},{"product_id":"rathriyo-athideergham","title":"Rathriyo Athideergham (രാത്രിയോ അതിദീർഘം) by Jissa Jose – Malayalam Novel Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവൾക്കുള്ളിൽനിന്ന് ഒരുപാട് അപരിചിതർ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദർശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെൺനോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകൾ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240458034,"sku":"AB0075","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/RATHRIYOATHIDEERGHAM.png?v=1786361515"},{"product_id":"vettanaykkal","title":"Vettanaykkal (വേട്ടനായ്ക്കൾ) by Jwalamukhi | Malayalam Novel | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടിൽ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി... അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി... ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേർന്നുനിൽക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്... ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്...ഇവിടെ വെല്ലുവിളികൾ നിറഞ്ഞ പ്രണയമുണ്ട്... പകയുണ്ട്... രാഷ്ട്രീയമുണ്ട്... കൊല്ലും കൊലയുമുണ്ട്...കാലചക്രം തിരിയുമ്പോൾ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആർക്കറിയാം... ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല...\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240490802,"sku":"AB0074","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/VETTANAYKKAL.png?v=1786361516"},{"product_id":"kappalchetham","title":"Kappalchetham (കപ്പൽച്ചേതം) by Karunakaran | Malayalam Novel Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eസകല അധികാരകേന്ദ്രങ്ങളോടും നീതിനിഷേധങ്ങളോടും നിരന്തരം കലഹിക്കുന്ന ഒരെഴുത്തുകാരന്റെ ഏഴ് ചെറുകഥകൾ. കപ്പൽച്ചേതം, ടാബുലാ റാസാ, ആട്ടക്കാരി, പച്ചപ്പയ്യ്, പ്രേമം, മനക്കോട്ട, നാലാമത്തെ യാത്ര തുടങ്ങി നമ്മുടെ ഭാഷയിലെയും സ്വപ്നസദൃശമായ ഭാവനയിലെയും അപൂർവ്വസഞ്ചാരത്തിന്റെ ഓർമ്മകൾ. കരുണാകരന്റെ ഏറ്റവും പുതിയ ചെറുകഥകളുടെ സമാഹാരം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240523570,"sku":"AB0073","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/KAPPALCHETHAM.png?v=1786361517"},{"product_id":"skandan","title":"SKANDAN (സ്കന്ദന്‍) by V.K.K. Ramesh | Malayalam Novel Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില് ജീവിതമാണ്, എല്ലായ്പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ ഒട്ടേറെ വൈവിദ്ധ്യ മനുഷ്യഭാവ വിഭവങ്ങള് ഒന്നൊന്നായി ജീവിതം എടുത്തുതന്നു. അതാണ് ചെറുകഥകളായത്. അകത്തെ ലോകത്തെ സാക്ഷാത്കരിക്കുന്നതിന്റെ ഉത്തോലകമെന്ന മട്ടിലാണ് ഓരോ കഥാപാത്രങ്ങളും ഇറങ്ങിവന്നത്. ഇരുമുഖനായ സ്കന്ദനും പെരുമാളും മായാമൃഗത്തെ പോറ്റുന്ന മാമിയും കുമാരമാമയുമെല്ലാം അങ്ങനെ ഇറങ്ങിവന്നവരാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240556338,"sku":"AB0072","price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/SKANDAN.png?v=1786361518"},{"product_id":"madathil-vittaval-madam-vittaval","title":"Buy Madathil Vittaval Madam Vittaval by Maria Rosa | Malayalam Novel (മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ)","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eസത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240589106,"sku":"AB0071","price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/MADATHILVITTAVALMADAMVITTAVAL.png?v=1786361519"},{"product_id":"madhuravetta","title":"Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240654642,"sku":"AB0069","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/MADHURAVETTA.png?v=1786361521"},{"product_id":"tapomayiyude-achan","title":"Buy Tapomayiyude Achan (തപോമയിയുടെ അച്ഛൻ) by E. Santhosh Kumar | Malayalam Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ \/ ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240687410,"sku":"AB0068","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/TAPOMAYIYUDEACHAN.png?v=1786361521"},{"product_id":"neermathalam-pootha-kalam","title":"Neermathalam Pootha Kalam (നീർമാതളം പൂത്തകാലം) by Madhavikkutty – Malayalam Novel | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240752946,"sku":"AB0066","price":380.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/neermathala.png?v=1786361522"},{"product_id":"mayyazhippuzhayude-theerangalil","title":"Mayyazhippuzhayude Theerangalil (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ) by M. Mukundan – Malayalam Novel Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240982322,"sku":"AB0061","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/mayya.png?v=1786361527"},{"product_id":"oru-desathinte-katha","title":"Oru Desathinte Katha (ഒരു ദേശത്തിൻ്റെ കഥ) by S. K. Pottekkatt – Malayalam Classic Novel Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241015090,"sku":"AB0060","price":650.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/OruDesham.png?v=1786361528"},{"product_id":"aarachar","title":"Aarachar (ആരാച്ചാര്‍) by K. R. Meera – Malayalam Novel | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള് കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്ഷങ്ങള്ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള് ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള് ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്ക്ക് മാധ്യമങ്ങളില് വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള് തന്റെയും മകളുടെയും സമയം അവര്ക്ക് വീതിച്ചു നല്കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര് മീരയുടെ ആരാച്ചാര് എന്ന നോവല് പറയുന്നത് ഒരു ആരാച്ചാര് കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില് ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്കുട്ടിയെന്ന നിലയില് അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില് നിന്ന് പകര്ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന് റിപ്പോര്ട്ടിംഗിനു വേണ്ടി മാധ്യമങ്ങള് കളിക്കുന്ന കളികളുടെ മറുപുറവും കെ ആര് മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241047858,"sku":"AB0059","price":650.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/arachar.png?v=1786361529"},{"product_id":"manjaveyil-maranangal","title":"Manjaveyil Maranangal (മഞ്ഞവെയില്‍ മരണങ്ങള്‍) by Benyamin – Malayalam Novel Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്\/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. - പി.കെ. രാജശേഖരൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241080626,"sku":"AB0058","price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/manja.png?v=1786361530"},{"product_id":"khasakkinte-itihasam","title":"Khasakkinte Ithihasam (ഖസാക്കിന്റെ ഇതിഹാസം) by O. V. Vijayan – Malayalam Classic Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241113394,"sku":"AB0057","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/khasa.png?v=1786361531"},{"product_id":"theen-parudeesa","title":"Buy Theen Parudeesa (തീന്‍ പറുദീസ) by Khalid Jawed – Malayalam Edition Novel Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഒരു മധ്യവര്ഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ... അസ്വസ്ഥതകള് നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില് കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്. ബന്ധങ്ങള് അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ല–പകരം, അത് അസ്തിത്വത്തിന്റെയും ജീര്ണ്ണതകളുടെയും ആഗ്രഹങ്ങളുടെയും ദൈനംദിനജീവിതത്തിലെ വെളിപ്പെടുത്താനാവാത്ത ക്രൂരതകളുടെയും വിചിത്രമായ പ്രതീകമായി മാറുന്നു. അടുക്കളകള് യുദ്ധക്കളങ്ങളാകുന്നു. വിശപ്പ്, സമൂഹം നിര്മ്മിച്ച നിയന്ത്രിതമായ മാനദണ്ഡങ്ങള്ക്കനുസൃതമായി നടപ്പിലാക്കുന്ന മനുഷ്യവികാരങ്ങളുടെ സൂചകമായിത്തീരുന്നു. ഈ നോവല് നിങ്ങളെ അസ്വസ്ഥമാക്കുക മാത്രമല്ല, ജീവിതത്തിന്റെ ഉപരിതലത്തിനു കീഴിലടിഞ്ഞുകൂടിയിരിക്കുന്ന അപ്രിയസത്യങ്ങള് അന്വേഷിക്കാന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241146162,"sku":"AB0056","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/theen.png?v=1786361532"},{"product_id":"vegetarian-malayalam","title":"VEGETARIAN (വെജിറ്റേറിയൻ) – Malayalam Book by Han Kang | Bestseller Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eനിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാൻ നിശ്ചയിച്ചപ്പോളുളവായ സംഘർഷമാണ് പ്രധാന ഇതിവൃത്തം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241178930,"sku":"AB0055","price":320.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Vegetarian-1.png?v=1786361533"},{"product_id":"asuravithu","title":"Buy Asuravithu (അസുരവിത്ത്‌) by M. T. Vasudevan Nair Online | Malayalam Classic Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241244466,"sku":"AB0053","price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/asuravitu.png?v=1786361535"},{"product_id":"oru-theruvinte-katha","title":"Buy Oru Theruvinte Katha (ഒരു തെരുവിൻറെ കഥ) by S K Pottekkatt Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eരക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241277234,"sku":"AB0052","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/oru-theruvinte.png?v=1786361535"},{"product_id":"detective-prabhakaran","title":"Detective Prabhakaran (ഡിറ്റക്ടീവ് പ്രഭാകരൻ) by G. R. Indugopan – Malayalam Crime Thriller Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്ട്ടും ചുണ്ടില് എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില് സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്. കാണുന്നതും കേള്ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല് ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്ത്തുന്ന, പ്രഭാകരന് നായകനാകുന്ന മൂന്നു സമാഹാരങ്ങള് ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241441074,"sku":"AB00036","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Detective-Prabhakaran.png?v=1786361540"},{"product_id":"ramaneeyam-ee-jeevitham","title":"Buy Ramaneeyam Ee Jeevitham by Bobby Jose Kattikadu | Malayalam Motivational Bestseller","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eവെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള് മനസ്സില് സൂക്ഷിക്കുന്നവര്ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന് ജീവിതം സമര്പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്...\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241473842,"sku":"AB00035","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/remaneeyam.png?v=1786361541"},{"product_id":"paper-rocket","title":"Paper Rocket (പേപ്പർ റോക്കറ്റ്) by G. R. Indugopan | DC Books | Malayalam Novel Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഎല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ആവേശത്തോടെ ആഘോഷിച്ച ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു!. ബാല്യകാലസ്മൃതികളിലൂടെയുള്ള ഒരു കയറ്റിറക്കമാണ് പേപ്പർ റോക്കറ്റ്. മഞ്ഞൻ എന്ന നായ, മകൻ വഴിയിലാണ്, സാറും കുട്ടിയും, ഒളിച്ചോട്ടം, പേപ്പർ റോക്കറ്റ് തുടങ്ങി ലളിതവും ചാരുതയുമാർന്ന ഭാഷയിൽ രചിച്ച പത്തൊൻപതു കഥകളുടെ സമാഹാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241899826,"sku":"AB00026","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Paper-rocket.png?v=1786361548"},{"product_id":"mercury-island-lokavasanam","title":"Mercury Island – Lokavasanam (മെർക്കുറി ഐലൻഡ് - ലോകവാസനം) by Akhil P Dharmajan | DC Books Malayalam Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eFrom the author of Ram c\/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള് നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്ന്നവരുടെയും കഥ. ആ ദ്വീപില് അവര് പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്ക്കുറി ഐലന്റ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242030898,"sku":"AB00018","price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/mercury-island.png?v=1786361550"},{"product_id":"misaaru","title":"MISAARU (മിസാറു) – Malayalam Novel by Santhosh Aechikkanam | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര... മനോഹരമായ കളർ ചിത്രങ്ങളോടെ..\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242063666,"sku":"AB00019","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/misaru.png?v=1786361551"},{"product_id":"khadeeja","title":"KHADEEJA (ഖദീജ) by Naseef Kalayath | DC Books Malayalam Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242096434,"sku":"AB00020","price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/khadeej.png?v=1786361552"},{"product_id":"premanagaram","title":"Premanagaram (പ്രേമനഗരം) by Bineesh Puthuppanam | DC Books Malayalam Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242161970,"sku":"AB00022","price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/PREMANAGARAM.png?v=1786361554"},{"product_id":"pattunool-puzhu","title":"Pattunool Puzhu (പട്ടുനൂൽപ്പുഴു) by S. Hareesh | Buy Malayalam Novel Online – DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242194738,"sku":"AB00023","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Pattunool.png?v=1786361555"},{"product_id":"orikkal","title":"ORIKKAL (ഒരിക്കല്‍) by N. Mohanan – Malayalam Novel from DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242293042,"sku":"AB0012","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/orikkal.png?v=1786361557"},{"product_id":"ram-c-o-anandhi","title":"RAM C\/O ANANDHI (റാം C\/O ആനന്ദി) by Akhil P Dharmajān | Malayalam Novel | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242325810,"sku":"AB0013","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/RAM.png?v=1786361558"}],"url":"https:\/\/www.alaitales.com\/collections\/novel\/buy-maranavamsam-book.oembed","provider":"Alai And Tales","version":"1.0","type":"link"}